കൊയിലാണ്ടി ആനവാതിലില്‍ തോന്നിയാന്മലയിലേക്ക് കയറുന്നതിനിടയില്‍ റോഡ്‌റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ ഡ്രൈവര്‍ക്ക് ദാരുണ്യാന്തം

കൊയിലാണ്ടി: കൊയിലാണ്ടി ആനവാതിലില്‍ തോന്നിയാന്മലയിലേക്ക് കയറുന്നതിനിടയില്‍ റോഡ്‌റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ ഡ്രൈവര്‍ക്ക് ദാരുണ്യാന്തം.

മധ്യപ്രദേശ് നരസിംഹപൂര്‍ ദിഹീയ സ്വദേശി മോലിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബി. യുടെയും സഹായത്താല്‍ വാഹനം പൊക്കി ഡ്രൈവറെ പുറത്തെടുക്കുകയുമായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ശരത് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. കെ. പ്രമോദ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, ഇ. എം. നിധി പ്രസാദ്, സി. സുജിത്ത്, ഷാജു, പി. കെ.  സജിത്ത്, ഹോം ഗാര്‍ഡ് ടി. പി. ബാലന്‍, വി. ടി. രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!