മൃത്യുഞ്ജയ പുരസ്ക്കാരം വൈക്കം വിജയലക്ഷ്മിക്ക് സമർപ്പിച്ചു



ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏർപ്പെടുത്തിയ എട്ടാമത് മൃത്യുഞ്ജയ പുരസ്ക്കാരം വൈക്കം വിജയലക്ഷ്മിക്ക് സമർപ്പിച്ചു. പത്മശ്രീ ചെറുവയൽ രാമൻ പുരസ്ക്കാര സമ്മാനിച്ചു. ശിവദാസ് ചേമഞ്ചേരി, സന്തോഷ് കൈലാസ് എന്നിവർ ചേർന്ന് ദീപ പ്രോജ്ജ്വലനം നടത്തി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതികിഴക്കയിൽ പൊന്നാട ചാർത്തി.
എം. ഒ. ഗോപാലൻ ധന്യതാപത്രവും പുരസ്ക്കാര ഗുരു ദക്ഷിണ ദേവസ്വം മാനേജർ
ഡോ. വി.ടി മനോജ് നമ്പൂതിരി സമ്മാനിച്ചു.
ജനറൽ കൺവീനർ ഡോ.എൻ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ വസുദേവം ചെറുവയൽ രാമന് ഉപഹാരം സമർപ്പിച്ചു. ഷാജില പൊന്നാ ചാർത്തി. യു.കെ. രാഘവൻ മാസ്റ്റർ ധന്യതാപത്രം പാരായണം ചെയ്തു.
കാരാതോടു കുനി കൃഷ്ണൻ ചടങ്ങിൻ സംബന്ധിച്ചു. അനിൽ കാഞ്ഞിലശ്ശേരി സ്വാഗതവും, രഞ്ജിത് കുനിയിൽ നന്ദിയും പറഞ്ഞു.








