കാര്‍പ്പെന്ററി വര്‍ക്ക് സൂപ്പര്‍വൈസേര്‍സ് ജില്ലാ കണ്‍വെന്‍ഷന്‍ – കൊയിലാണ്ടിയില്‍



കൊയിലാണ്ടി: മരപ്പണി എടുത്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിദേശ കുത്തകകളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യഥേഷ്ടം ഇറക്കുമതി ചെയ്യുന്ന മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ മൂലം പണിയില്ലാതെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനാവശ്യമായ ഒരു നടപടിയും നാളിതു വരെയായി സ്വീകരിച്ചിട്ടില്ല.
തൊഴിലാളികള്‍ നടത്തുന്ന വ്യവസായ സംരഭങ്ങള്‍ക്കാവശ്യമായ ഫോറസ്റ്റ് അനുമതി, പൊല്ല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ ലൈസന്‍സുകള്‍ ലഭിക്കുന്നതിനും ഇന്ന് നിലവിലുള്ള നിബന്ധനകള്‍ ലഘൂകരിക്കണമെന്നും, ലക്ഷക്കണക്കിനായ തൊഴിലാളികള്‍ തൊഴിലെടുക്കുന്ന പ്രസ്തുത തൊഴില്‍ മേഖല സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കാര്‍പ്പെന്ററി വര്‍ക്ക് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറെറടുക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണ്.
അനില്‍ അണേലയുടെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 10 ന് കൊയിലാണ്ടി മുദ്ര ശശി മെമ്മോറിയല്‍ ഹാളില്‍ വെച്ച് എം. എല്‍. എ. കാനത്തില്‍ ജമീല ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന പ്രസിഡന്റ് പി. സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. സഹദേവന്‍, പി. ആര്‍. സുധാകരന്‍, കെ. സഞ്ജയ്, അനില്‍ അണേല, കെ. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.








