മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് ഉത്സവം മാർച്ച് ഒൻപത് മുതൽ 15-വരെ നടക്കും

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് ഉത്സവം മാർച്ച് ഒൻപത് മുതൽ 15-വരെ നടക്കും.

മാർച്ച് – ന് രാവിലെ കോട്ട – കോവിലകം ക്ഷേത്രങ്ങളിൽ കലവറ നിറക്കൽ.  11 മണി കോവിലകം ക്ഷേത്ര നടപ്പന്തൽ പ്രശസ്ത സിനിമാ താരം മനോജ്. കെ. ജയൻ സമർപ്പിക്കും.  ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകുന്നേരം കോട്ടയകത്തു നിന്നും തണ്ടാന്റെ മേലേരി വരവോടുകൂടി കോട്ടയിൽ ക്ഷേത്രത്തിലേക്ക് കൊടിമര വരവ്. കോവിലകം ക്ഷേത്രത്തിൽ നിന്ന് കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തുടർന്ന് മാണിക്യം വിളി, പൂജകൾ. മേപ്പള്ളിമന ഉണ്ണികൃഷ്ണൻ  അടിതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം.

മാർച്ച് 10- ന് ഉച്ചക്ക് കോട്ടയിൽ ക്ഷേത്രത്തിൽ പാരമ്പര്യ ആചാരപ്രകാരമുള്ള പ്രസാദ ഊട്ട്. വൈകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ സർപ്പബലി, കോവിലകം ക്ഷേത്രത്തിൽ വൈകിട്ട് ഏഴിന് ഭക്തിഗാന സുധ.

മാർച്ച് 11- ന് വൈകിട്ട് കോവിലകം ക്ഷേത്രത്തിൽ മെഗാ തിരുവാതിരക്കളി, കൈ കൊട്ടിക്കളി, പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്.

മാർച്ച് 12-ന് ഭഗവതി പാട്ട്, കോട്ടയിൽ ക്ഷേത്രത്തിൽ രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടൻ തുള്ളൽ, ഉച്ചയ്ക്ക് പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, കോവിലകം ക്ഷേത്രത്തി ൽ വൈകുന്നേരം തണ്ടാന്റെമേലേരി വരവ്, 7.30-ന് കോട്ട കോവിലകം കലാക്ഷേത്രത്തിൻ്റെ
സർഗ്ഗസന്ധ്യ, തുടർന്ന് സ്കോളർ ഷിപ്പ് വിതരണം, രാത്രി മുല്ലക്കൽ പാട്ടിന് എഴുന്നള്ളത്ത്, ഭഗവതിക്ക് കളമെഴുത്തും പാട്ടും.

മാർച്ച് 13-ന് പള്ളിവേട്ട, രാവിലെ കോട്ടയിൽ ക്ഷേത്രത്തിൽ പ്രസാദ് അടിതിരി പ്പാടിൻ്റെ പ്രഭാഷണം -കലശവും പ്രാധാന്യവും, ചാക്യാർ കൂത്ത്, ഉച്ചക്ക് പ്രസാദ ഊട്ട്, ഓട്ടൻതുള്ള ൽ, ഇളനീർകാവ് വരവുകൾ, ഇളനീർവെപ്പ്, രാത്രി കോട്ടയിൽ ക്ഷേത്രത്തിൽ നിന്നും കോവില കം ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി പത്മനാഭൻ നയിക്കുന്ന പഞ്ചവാ ദ്യം, മുചുകുന്ന് ശശിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം.

മാർച്ച് 14 – ന് ആറാട്ട്, വൈകുന്നേരം കോവി ലകം ക്ഷേത്രത്തിൽനിന്നും കോട്ട യിൽ ക്ഷേത്രത്തിലേക്ക് എഴുന്ന ള്ളത്ത്, നിരവത്ത് കുന്നിൽ വെച്ച് വാഴയിൽ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, കോട്ടയിൽ ക്ഷേത്രത്തിൽ ഇളനീ രാട്ടം, കോവിലകം ക്ഷേത്രത്തിൽ രാവിലെ ഭക്തിഗാന സുധ, വൈകുന്നേരം വാഴയിൽ ക്ഷേത്രത്തിൽ നിന്നും വാൾ എഴുന്നള്ളത്ത്, വൈകുന്നേരം ഓട്ടം തുള്ളൽ, ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം – ചിറക്, എട്ടിന് കോട്ടയിൽ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത്, കലാമണ്ഡലം ശിവദാസൻ, കാഞ്ഞിലശേരി വിനോദ് മാരാർ, മുചുകുന്ന് ശശിമാരാർ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളം, വെടിക്കെട്ട്, ആറാട്ട് കടവിൽ കുളിച്ചാറാട്ട്, കേട്ടയിൽ ക്ഷേത്രത്തിലേക്ക് തിടമ്പാെഴുന്നള്ളത്ത്, മാണിക്യം വിളി.

മാർച്ച് 15 – ന് വെെകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ നിന്ന് മടക്കെഴുന്നള്ളത്ത്, ശുദ്ധികലശം എന്നിവയാേടെ ഉത്സവം സമാപിക്കും. മാർച്ച് 16- മുതൽ 22- വരെ കർപ്പൂരാദിമഹാദ്രവ്യനവീകരണകലശവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര ക്ഷേമ സമിതി ജനറൽ സെക്രട്ടറി രജീഷ് എടവലത്ത്, ട്രസ്റ്റി ബോർഡ് വൈ: ചെയർമാൻ ശ്രീനിവാസൻ കിഴക്കേടത്ത്, പന്തൽ കമ്മറ്റി ചെയർമാൻ രാജൻ ചേനോത്ത്, കെ. പി. രാജൻ, ചേനോത്ത് ഭാസ്കരൻ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!