ജസ്റ്റിസ് ഫോര്‍ സിദ്ധാര്‍ത്ഥ് – ആര്‍ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു



കോഴിക്കോട് : ജസ്റ്റിസ് ഫോർ സിദ്ധാർത്ഥ് – എസ് എഫ് ഐ ക്കാരാൽ കൊലചെയ്യപ്പെട്ട വയനാട് – പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സർക്കാരിൻ്റെ ഒളിച്ച്കളി അവസാനിപ്പിക്കണമെന്നും സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാ ശ്യപ്പെട്ട് ആർ. വൈ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂർ റോഡ് ജങ്ഷനിൽ ഐക്യദാർഢ്യ സദസ്സ്
സംഘടിപ്പിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി അക്ഷയ് പൂക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വിൽസൺ ജോൺ ഉദ്ഘാടനം ചെയ്തു. റഷീദ് പുളിയഞ്ചേരി, എൻ എസ് രവി, ജ്യോതിഷ് കുമാർ, റിൻഷാദ് എൻ കെ എന്നിവർ സംസാരിച്ചു.






