കോഴിക്കോട് കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തി കൊന്ന സംഭവം ഐക്യ കര്‍ഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു



കൊയിലാണ്ടി: കോഴിക്കോട് കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തി കൊന്ന സംഭവം ഐക്യ കര്‍ഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
അധികാരികളുടെ കുറ്റകരമായ അനാസ്ഥമൂലം മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും വിലകല്പ്പിക്കാത്തവരായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കര്‍ഷകരെ രക്ഷിക്കാനുള്ള നടപടി വനം വകുപ്പ് കൈക്കൊള്ളണമെന്ന് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും പ്രസിഡണ്ട് എന്‍. എസ്. രവിയും ആവശ്യപ്പെട്ടു.








