എൻ ഡി എ സ്ഥാനാർഥി പ്രഭുൽ കൃഷ്ണ കൊയിലാണ്ടിയിൽ വോട്ട് അഭ്യർത്ഥിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു



കൊയിലാണ്ടി: എൻ ഡി എ സ്ഥാനാർഥി പ്രഭുൽ കൃഷ്ണ കൊയിലാണ്ടിയിൽ വോട്ട് അഭ്യർത്ഥിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കൊല്ലം പിഷാരികാവ് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ക്രിക്കറ്റ് താരം രോഹന്‍ കുന്നുമ്മലിന്റെ വീട്ടില്‍ കുടുംബത്തോടപ്പം പ്രഭാത ഭക്ഷണം, തുടര്‍ന്ന് പയ്യോളിയില്‍ സി. ടി. മനോജിന്റെ സ്മൃതി കൂടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി. ടി. ഉഷ എം പി യെ സന്ദര്‍ശിച്ചു. ആര്‍ എസ് എസ് പ്രാന്തിയ സഹ കാര്യവാഹക് കെ. പി. രാധാകൃഷ്ണന്‍, ആര്‍ എസ് എസ് വിഭാഗ് കാര്യസദസ്യന്‍ കെ. എം. രാധ കൃഷണനെയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച കൊയിലാണ്ടി എസ്. എന്‍. ഡി. പി. കോളജ് വിദ്യാര്‍ത്ഥി അമലിന്റെ വിട് സന്ദര്‍ശിച്ചു. കൊയിലാണ്ടി ടൗണില്‍ കച്ചവടക്കാരെയും ഓഫിസ് ജീവനക്കാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ചാരുമ്മല്‍ മിത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം, പുറക്കാട് കൃഷ്ണഗിരി, എളാട്ടേരി ഉണിച്ചിരാം വിട്ടില്‍ നാഗാലയ പരിപാലന ക്ഷേത്രം ഉത്സവ ആഘോഷങ്ങളും ചെങ്ങോട്ട്കാവ് എളാട്ടേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കൊയിലാണ്ടിയില്‍ നടന്ന ബി ജെ പി ശക്തികേന്ദ്ര ഇന്‍ ചാര്‍ജ്ജുമാരുടെ യോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.
ബി ജെ പി കൊയിലാണ്ടി, പയ്യോളി മണ്ഡലം പ്രസിഡണ്ട്മാരായ എസ്. ആര്‍. ജയ്കിഷ്, എ കെ ബൈജു എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.








