കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ



കൊയിലാണ്ടി: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. സി. ആര്‍. അമൽ മർദ്ദിച്ചെന്ന പരാതിയിൽ രണ്ട് പേരെയാണ് സസ്പെന്റ് ചെയ്തത്. എ. ആർ. അനുനാഥ്, ആർ. അഖിൽ കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടി.
ഇന്ന് ഒന്നാം വർഷ ബി. ബി. എ. യെ വിദ്യാർത്ഥി എ. ആർ. അനുനാഥ് നൽകിയ പരാതിയിൽ പി. വി. മുഹമ്മദ് ഷഫാക്ക്, ഒ. എം. ആദിത്യൻ, പി. കെ. ആദർശ് തുടങ്ങിയ മൂന്നുപേരും കുറ്റക്കാരാണെന്ന് പ്രാഥമികമായി കോളേജ് കൗൺസിൽ യോഗ നിർദേശപ്രകാരമാണ് സസ്പെൻഡ് ചെയ്തതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെയും റാഗിംഗ് കമ്മറ്റിയുടേയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. കൊയിലാണ്ടി സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്.








