കൊയിലാണ്ടി കൊല്ലം എസ് എന്‍ ഡി പി കോളേജിലെ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി



പയ്യോളി: കൊയിലാണ്ടി കൊല്ലം ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.എസ്സി. കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി സി.ആര്‍. അമലിനെ ഇരുപതോളം എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോളേജിനും സമീപത്തെ വീട്ടിലെത്തിച്ച് വെള്ളിഴ്ച മര്‍ദ്ദിച്ചതായി പരാതി.
അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനും പരിക്കേറ്റ നിലയിലാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, വടകര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയതായി അമൽ പറഞ്ഞു.
കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. വെള്ളിഴ്ച ഉച്ചയോടെയാണ് സംഭവം.
അമലിനെ മർദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ. ആർ. അനുനാഥ് പ്രതികരിച്ചു.








