തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി ചാക്യാരും

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചാക്യാർ കൂത്ത് സംഘടിപ്പിച്ചു. ജില്ലാ സ്വീപ് സെൽ, കോഴിക്കോട് ജില്ലാ നെഹ്റു യുവ കേന്ദ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഗോകുലം മാളിലായിരുന്നു ചക്യാർ കൂത്ത് നടന്നത്.

വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം എന്നിവ ഉൾപ്പെടുത്തിയായിരുന്നു കൂത്ത് അരങ്ങേറിയത്. പൊതിയിൽ നാരായണ ചാക്യാരാണ് വളരെ വ്യത്യസ്തമാർന്ന കൂത്ത് പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. സ്വീപ് അസിസ്റ്റൻറ് നോഡൽ ഓഫീസർ വി ഹനസ്, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി അനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!