പന്തലായിനി കാളിയമ്പത്ത് ക്ഷേത്രാത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: പന്തലായിനി കാളിയമ്പത്ത് ക്ഷേത്രാേത്സവം കാെടിയേറി. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, ഉച്ചപ്പാട്ട്, കളംപാട്, കാഞ്ഞിലശേരി വിനോദ് മാരാരുടെ തായമ്പക, പുറത്തെഴുന്നള്ളിപ്പ് എന്നിവ നടന്നു.
28-ന് മെഗാതിരുവാതിര, കലാപരിപാടികൾ. 29-ന് തിറ – താലപ്പൊലി ഉത്സവം, രാവിലെ അരങ്ങോലവരവ്, ഉച്ചയ്ക്ക് മലക്കളി, വൈകീട്ട് പന്തലായനി അഘോര ശിവക്ഷേത്ര നടയിൽ നിന്ന് താലപ്പൊലി എഴുന്നള്ളിപ്പൊടെ ഭഗവതി തിറ, കരിങ്കാളി തിറ, ഗുരുക്കന്മാരുടെ തിറ, പുലർച്ചെ ചാന്ത് തിറ. മാർച്ച് ഒന്നിന് രാവിലെ മുണ്ഡ്യന് കൊടു ക്കൽ, വൈകീട്ട് ശാക്തേയ പൂജ. മാർച്ച് രണ്ടിന് കരിങ്കാളി ഗുരുതി യാേടെ ഉത്സവം സമാപിക്കും.