മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി മാവേലി സ്റ്റോറിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു



മാവേലി സ്റ്റോറുകളിൽ നിത്യ ഉപയോഗ സാധനങ്ങളുടെ സബ്സിഡി നിർത്തലാക്കി വില വർധിപ്പിച്ച കേരള സർക്കാറിന്റെ ദുർഭരണത്തിനെതിരെ മൂടാടി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി മാവേലി സ്റ്റോറിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി വി പി ഭാസ്കരൻ സമരം ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മൂടാടി മണ്ഡലം പ്രസിഡണ്ട് രജി സജേഷ് അധ്യക്ഷത വഹിച്ചു. മോളി, എൻ എം പ്രകാശൻ, വാർഡ് മെമ്പർ ലതിക പുതുക്കുടി, കെ ലീല, കെഎം ശ്രീവള്ളി, ഷിജിന, പ്രേമ എന്നിവർ സംസാരിച്ചു. മല്ലിക, നിത്യ സുരേഷ് , മുൻ വാർഡ് മെമ്പർ രജനി പപ്പൻ, മിനി പുത്തൻപുരയിൽ, ശോഭാ രാമകൃഷ്ണൻ, മുൻ മെമ്പർ പ്രേമ എന്നിവർ സമരത്തിന് നേതൃത്വം നൽകി














