പന്തലായിനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് നാളെ കൊടിയേറും



കൊയിലാണ്ടി: പന്തലായിനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് നാളെ രാവിലെ 8 മണിക്ക് കൊടിയേറ്റം തുടര്‍ന്ന് ഉച്ച പാട്ട് വൈകീട്ട് ദീപാരാധന, കളംപാട്, കാഞ്ഞിലശേരി വിനോദ് മാരാരുടെ തായമ്പക പുറത്ത് എഴുന്നള്ളിപ്പ്.
ഫിബ്രവരി 28 ബുധന്‍ മെഗാതിരുവാതിര, കലാപരിപാടികള്‍
29 വ്യാഴം തിറ – താലപ്പൊലി ഉത്സവം രാവിലെ അരങ്ങോലവരവ്, ഉച്ച് യ്ക്ക് മലക്കളി, വൈകീട്ട് 6 മണിക്ക് പന്തലായിനി അഘോര ശിവക്ഷേത്ര പടിഞ്ഞാറ നടയില്‍ നിന്ന് ഭഗവതി തിറ താലപ്പൊലി എഴുന്നള്ളിപ്പൊടെ കളിയമ്പത്ത് ക്ഷേത്രസന്നിധിയില്‍ എത്തും തുടര്‍ന്ന്, കരിങ്കാളി തിറ, ഗുരുക്കന്മാരുടെ തിറ, പുലര്‍ചെ ചാന്ത് തിറ യോടെ സമാപനം.
മാര്‍ച്ച് 1 ന് രാവിലെ മുണ്ഡ്യന് കൊടുക്കല്‍ വൈകീട്ട് ശാക്തേയ പൂജ. മാര്‍ച്ച് 2ന് കരിങ്കാളി ഗുരുതി ഇതോടെ ഉത്സവം സമാപിക്കും.








