ജീവൻ പകുത്തു നൽകി ബാലകൃഷ്ണൻ അന്ത്യയാത്രയായ്



കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്സിംങ് അസിസ്റ്റന്റ് ആയിരുന്ന ബാലകൃഷ്ണന്‍ കാവില്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ, നേരത്തെ അവയവ ദാന സമ്മതം അറിയിച്ച അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സമ്മതം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വൃക്കയും കരളും ദാനം നല്‍കി.
അവയവ ദാനത്തിലൂടെ ലോകത്തിനു മാതൃകയായ് തന്റെ ജീവന്‍ പലര്‍ക്കായി പകുത്തു നല്കിയ ബാലകൃഷ്‌ന് ഇഖ്‌റ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആദരവേടെ യാത്രയയപ്പ് നല്കി.
പിതാവ്: പരേതനായ അരുമ. മാതാവ്: അരിയേയി. ഭാര്യ: സജിനി. മക്കൾ: വൈശാഖ്, സാന്ധ്രാ. സഹോദരങ്ങൾ: ആണ്ടി, ഗംഗൻ, മീനാക്ഷി, നാരായണി








