കൊയിലാണ്ടി മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിന് ഫെബ്രുവരി 26 തിങ്കളാഴ്ച കൊടിയേറും

കൊയിലാണ്ടി:  മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിന് ഫെബ്രുവരി 26 ന് കൊടിയേറും. മാര്‍ച്ച് ഒന്നിന് ഗുരുതി സമര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ഫെബ്രുവരി 26 തിങ്കളാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, ഒന്‍പതിന് കൊടിയേറ്റ്, വൈകീട്ട് തിരുവാതിരക്കളി, കുളങ്ങര ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന

ഫെബ്രുവരി 27 ചൊവ്വാഴ്ച ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വൈകീട്ട് കലാപരിപാടികള്‍ ശ്രീരുദ്ര കാവുവട്ടം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തുടര്‍ന്ന് ഡോ. ശുകപുരം ദിലീപ് അവതരിപ്പിക്കുന്ന തായമ്പക, സര്‍പ്പബലിയ്ക്ക് ബ്രഹ്‌മശ്രീ കൊളപ്പുറം നാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും.

ഫെബ്രുവരി 28 ബുധന്‍ ചെറിയ വിളക്ക് : വൈകിട്ട് നാലുമണിയോടെ ഇളനീര്‍ കുലവരവ്, ശ്രീവേലി എഴുന്നള്ളപ്പ് വൈകിട്ട് 6 30 ന് ദീപാരാധന 7 മണിക്ക് അന്നപൂര്‍ണ്ണ ഒരുക്കുന്ന പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍ 9 30 ന് എഴുന്നള്ളിപ്പ്

ഫെബ്രുവരി 29 വ്യാഴം വലിയവിളക്ക്  വൈകിട്ട് 3. 30 ന് നീറ്റു കരുവാന്‍ തിറ, ഇളനീര്‍ കുലവരവ് ഏഴുമണിക്ക് വടക്കന്‍സ് കണ്ണൂര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുപുര മാമാങ്കം

മാര്‍ച്ച് 1 വെള്ളി താലിപ്പൊലി മഹോത്സവം ദിവസം ക്ഷേത്ര ചടങ്ങുകള്‍ പതിവുപോലെ നടക്കും വൈകു: 4 മണി ആഘോഷ വരവുകള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്മാര്‍ വിവിധ വാദ്യമേളങ്ങള്‍ കാവടിയാട്ടം നാദസ്വരം തുടങ്ങിയ കാഴ്ച വട്ടങ്ങളുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും, ഖളൂരിക ഭഗവതി തിറ, ഭഗവതി തിറ, ദീപാരാധന, 7 മണി താലിപ്പൊലി എഴുന്നള്ളത്ത്, തിറകള്‍ നാന്തകം എഴുന്നള്ളി ഉത്തമ ഗുരുതി സമര്‍പ്പണം കൊടിയിറക്കത്തോടെ സമാപനവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!