പി. വി. സത്യനാഥന്‍ കൊല ചെയ്യപ്പെട്ട കേസ്സ അന്വേഷണത്തിന് 14 അംഗസംഘം, ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ഐപിഎസ് മേല്‍നോട്ടം വഹിക്കും



കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരുവട്ടൂര്‍ ചെറിയപുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്ര പരിസരത്തുവെച്ച് വ്യാഴ്ച രാത്രി സിപിഐ എം പ്രാദേശിക നേതാവ് സത്യനാഥന്‍ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റമറ്റ അന്വേഷണത്തിനായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ഐപിഎസ് ന്റെ മേല്‍നോട്ടത്തിലും ഏകോപനത്തിലും 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി തോംസണ്‍ ജോസ് ഐപിഎസ ഇന്ന് ഉത്തരവിറക്കി.
പേരാമ്പ്ര ഡി വൈ എസ് പി ബിജു കെ. എം, വടകര ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍, കൊയിലാണ്ടി സി. ഐ. മെല്‍ബിന്‍ ജോസ്, സ്റ്റേഷനിലെ 5 സബ്ബ് ഇന്‍സ്‌പെക്ടര്‍മാരും 2 അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 2 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ, 2 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
അന്വേഷണ പുരോഗതി കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ദിവസേന നേരിട്ട് വിലയിരുത്തുമെന്ന് വാര്‍ത്താ കുറുപ്പിലുടെ അറിയിച്ചു.








