ശക്തൻകുളങ്ങരയിൽ മഹോത്സവത്തിനുള്ള പ്ലാവ് കൊത്തി



കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. മാർച്ച് 2ന് കൊടിയേറുന്ന മഹോത്സവത്തിനുള്ള പ്ലാവ് കൊത്തൽ കർമ്മം വിയ്യൂർ അരോത്ത് കണ്ടി കല്യാണി അമ്മ എന്ന വരുടെ വീട്ടുപറമ്പിലാണ് നടന്നത്.
കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് മാർച്ച് 2ന് കാലത്ത് കിഴക്കെ തയ്യിൽ രഘുനാഥ്, കുറുമയിൽ നടുവത്തൂർ എന്നവരുടെ വീട്ടുപറമ്പിൽ നടക്കും.














