സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിക്കെതിരെ കൊല്ലം മാവേലി സ്റ്റോറിനു മുന്നില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി

കൊയിലാണ്ടി: സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി നിർത്തലാക്കിയ നടപടിക്കെതിരെ യു ഡി എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി കൊല്ലം മാവേലി സ്റ്റോറിനു മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ട് വി. വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

വിലക്കയറ്റവും, തൊഴിലില്ലായ്മയും മൂലം ജീവിതം വഴിമുട്ടിയ പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ അഴിമതിയിലും, ധൂർത്തിലും ആറാടുകയാണന്നും, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന സർക്കാർ ക്ഷേമ പെൻഷൻ പോലും നല്കാതെ ജനങ്ങളെ കുത്തുപാളയെടുപ്പിക്കുകയാണന്നും പറഞ്ഞു.

യു ഡി എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ കെ. എം. നജീബ് അദ്ധ്യക്ഷതവഹിച്ചു.  കെ പി സി സി മെമ്പർ പി. രത്നവല്ലി ടീച്ചർ, എ അസീസ്, നടേരി ഭാസ്കരൻ, അരുൺ മണമൽ എന്നിവര്‍ സംസാരിച്ചു. രജീഷ് വെങ്ങലത്ത് കണ്ടി സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!