സിവില്‍ സപ്ലൈസ് ഡിപ്പോക്ക് മുന്നില്‍ ഒഴിഞ്ഞ കലം ഉടച്ച് പ്രതിഷേധ സമരം നടത്തി



കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ സബ്‌സഡി വെട്ടിക്കുറച്ച് വിലക്കയറ്റം രൂക്ഷമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സിവില്‍ സപ്ലൈസ് ഡിപ്പോക്ക് മുന്നില്‍ ഒഴിഞ്ഞ കലം ഉടച്ച് പ്രതിഷേധ സമരം നടത്തി. ഡി. സി. സി ജനറല്‍ സിക്രട്ടറി വി. പി. ഭാസ്‌കരന്‍ സമരം ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരന്‍ തൊറോത്ത്, ഡി. സി. സി ജനറല്‍ സിക്രട്ടറി രാജേഷ് കീഴരിയൂര്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ടി. സുരേന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അരുണ്‍ മണമല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ തങ്കമണി ചൈത്രം, ശ്രീജാ റാണി, പി. പി. നാണി, കെ. എം. സുമതി, ബ്ലോക്ക് ഭാരവാഹികളായ ഷെരീഫ, റീജ, മണ്ഡലം പ്രസിഡണ്ടുമാരായ ലാലിഷ, എ. എം. ദേവി എന്നിവര്‍ പ്രസംഗിച്ചു.








