കൊല്ലം ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു



കൊയിലാണ്ടി:കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. ആളാണ്ടി ബാലകൃഷ്ണൻ (കൺചിരി)അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കാരണവന്മാർ ചേർന്ന് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
എൻ.വി.വത്സൻ മുഖ്യപ്രഭാഷണം നടത്തി. പ്രതീക്ഷ റസി:ഭാരവാഹികളായ പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, കോമത്ത് ശശി,വാസു,മുതിർന്ന അംഗം കന്മഠത്തിൽ ബാലകൃഷ്ണൻ, എടന്നൂർ മാധവൻ, കരുണാകരൻ തളയംപുനത്തിൽ, നായ്യേരിക്കണ്ടി ബാലകൃഷ്ണൻ, കുന്നത്തുകണ്ടി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ടി.പി.ഹരിദാസ് സ്വാഗതവും പ്രശോഭൻ വളപ്പിൽ നന്ദിയും പറഞ്ഞു. ഇരുനൂറ്റി അൻപത്പേർ പങ്കെടുത്ത സംഗമത്തിൽ കലാപരിപാടികളും അരങ്ങേറി.
















