ഹരിത കര്‍മ്മ സേനക്കൊപ്പം കൈകോര്‍ത്ത് യുവതയും
കോഴിക്കോട്: യുവജനങ്ങള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനും ഹരിത കര്‍മ്മ സേനക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കി ‘ഹരിത കര്‍മ്മ സേനയോടൊപ്പം യുവത’ ക്യാമ്പയിന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
ക്യാമ്പയിനിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം വൃന്ദാവന്‍ കോളനിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വീടുകളില്‍ ചെന്നുള്ള മാലിന്യ ശേഖരണം പരിചയപ്പെടല്‍, ശേഖരിച്ച പാഴ്വസ്തുക്കള്‍ തരം തിരിച്ച് സൂക്കിക്കുന്ന എംസിഎഫ് സന്ദര്‍ശനം, തരംതിരിവ് പഠനം, തീം സോങ്ങ് അവതരണം, സംശയ ദൂരീകരണം, പങ്കാളികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടന്നു. അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍, പിആര്‍ടിസി ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ പ്രമോദ്, ഹരിത കര്‍മ്മസേന കോ ഓര്‍ഡിനേറ്റര്‍ കെ ബൈജു, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.