കൊയിലാണ്ടി, ബാലുശ്ശേരി താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം കേരള എന്‍ ജി ഒ യൂണിയന്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി, ബാലുശ്ശേരി താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം കേരള എന്‍ ജി ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
യൂണിയന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഇ. നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി ഇ എം എസ് ടൗണ്‍ഹാളില്‍ ചേര്‍ന്ന ഏരിയ സമ്മേളനത്തില്‍ കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഇ കെ സുരേഷ് രക്തസാക്ഷി പ്രമേയവും, പി. കെ. അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്‌സി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ ഇ ഷാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി കെ. ബൈജു (പ്രസിഡണ്ട്), എസ്. കെ. ജെയ്‌സി (സെക്രട്ടറി),
ഇ. ഷാജു (ട്രഷറര്‍), വൈസ് പ്രസിഡണ്ട്മാര്‍ കെ. കെ. സുധീഷ് കുമാര്‍, എം. ജസ്നി
ജോയിന്റ് സെക്രട്ടറിമാര്‍ : പി. കെ. അനില്‍കുമാര്‍, ഇ. കെ. സുരേഷ് മൂടാടി
ഏരിയ വനിതാ സബ് കമ്മറ്റി കണ്‍വീനറായി എന്‍. ജസ്‌ന തിരഞ്ഞെടുത്തു.