ശരത് ലാല്‍, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി



യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി ശരത് ലാല്‍, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം ബസ്റ്റാന്റ് പരിസരത്ത് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം അധ്യക്ഷത വഹിച്ചു.
വി ടി സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്കട്ടറി എം. കെ. സായീഷ്, കെ എസ് യു സംസ്ഥാന സമതി അംഗം എ കെ ജാനിബ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് വേങ്ങളത്തുക്കണ്ടി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അജയ് ബോസ്, ഷഫീര്‍ കാഞ്ഞിരോളി, ശ്രീജിത്ത് ആര്‍.ടി, എം. എം. ശ്രീധരന്‍, എന്നിവര്‍ സംസാരിച്ചു. റംഷി കാപ്പാട്, ഷംനാസ് എം പി, നിഖില്‍ കെ.വി, സജിത്ത് കാവുംവട്ടം, പ്രിയദര്‍ശിനി സജീവന്‍, മിഥുന്‍, ആശ്വന്ത് എന്നിവര്‍ നേതൃത്വം നല്‍കി
















