കിപ്പ് ജില്ലാതല വളണ്ടിയർ സംഗമം പൂക്കാട് കലാലയം സർഗ്ഗവനിയിൽ വെച്ചു നടന്നു



കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ കിപ്പ് (KIP) ജില്ലാതല വളണ്ടിയർ സംഗമം അഭയം ചേമഞ്ചേരിയുടെ ആതിഥേയത്തത്തിൽ പൂക്കാട് കലാലയം സർഗ്ഗവനിയിൽ വെച്ചു നടന്നു.
കിപ്പ് നു കീഴിൽ ജില്ലയിലെ 81 ക്ളിനിക്കുകളിൽ നിന്നും എത്തിച്ചേർന്ന അഞ്ഞൂറിൽപരം സന്നദ്ധ വളണ്ടിയർമാർക്ക് പരിചരണവും പരിശീലനവും ഗുണമേൻമയോടെ എന്ന ആശയത്തിൽ ഊന്നിയാണ് ക്ളാസുകളും ചർച്ചകളും സംവാദങ്ങളും നടന്നത്.
ഡബ്ളിയു എച്ച് ഒ കൊളാബ്രേറ്റിംഗ് ഡയരക്ടർ ഡോ. കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇനീഷ്യറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ചെയർമാൻ കെ. അബ്ദുൾമജീദ് അദ്ധ്യക്ഷം വഹിച്ചു. പാലിയേറ്റീവ് ഗൃഹപരിചരണം ഗുണനിലവാരം എന്ന പുസ്തകത്തിൻ്റെ പ്രകാശനം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ അശോകൻ നിർവ്വഹിച്ചു.കിപ്പ് ( KIP) ട്രഷറർ ഒ.ടി. സുലൈമാൻ പുസ്തകം ഏറ്റുവാങ്ങി.
കിപ്പ് ജനറൽ സെക്രട്ടറി നിസാർ അഹമ്മദ് ബിജുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാലിഹ് വളാഞ്ചേരി ആശംസകൾ അർപ്പിച്ചു കെ. മധുസൂദനൻ സ്വാഗതവും സത്യനാഥൻ മാടഞ്ചേരി നന്ദിയും പറഞ്ഞു. ഡോ. അതുൽ ജോസഫ് മാനുവൽ , ഡോ.വർഷ, ഡോ. വിഷ്ണുപ്രസാദ്, സുഹാസ് നമ്പാത്ത് മറിയാമ്മ ബാബു, ശശി കൊളോത്ത് എന്നിവർ ക്ളാസ് നയിച്ചു.
















