നടുവത്തൂര്‍ തെരു ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി



കൊയിലാണ്ടി: നടുവത്തൂര്‍ തെരു ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി.
ഫെബ്രുവരി 17 ശനിയാഴ്ച 6 മണിക്ക് ദീപാരാധന 6. 30ന് ഭഗവതിസേവ തുടര്‍ന്ന് 7 മണിക്ക് യെസ് ബാന്‍ഡ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേള.
ഫെബ്രുവരി 18 ഞായറാഴ്ച കാലത്ത് പള്ളി ഉണര്‍ത്തല്‍, ഗണപതിഹോമം.
12 മണിക്ക് ഉച്ച പൂജ, വൈകുന്നേരം 5 മണിക്ക് ഇളനീര് കുല വരവ്, മലക്കളി, പൊതുജന വരവ്, ആറുമണിക്ക് ദീപാരാധന 7 മണിക്ക് മെഗാ തിരുവാതിര
7. 30 ന് നട്ടത്തിറ രാത്രി 12 മണിക്ക് തായമ്പക, ഒരു മണിക്ക് കനലാട്ടം. 2.30ന് പരദേവതയുടെ തിരിച്ചെഴുന്നള്ളത്ത് 3.30 വെള്ളകെട്ട് 5 മണിക്ക് ചാന്ത് കോലം തിറ.
ഫെബ്രുവരി 19 തിങ്കളാഴ്ച കാലത്ത് കലശം, വെള്ളാട്ടം, എണ്ണ അഭിഷേകം, ഇളനീര് അഭിഷേകത്തോടെ കൂടി ഉത്സവത്തിന് സമാപനമാവും.








