കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സിറ്റി മേഡ് ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സിറ്റി മേഡ് ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
മെയ്ത്ര ഹോസ്പിറ്റല്‍ സീനിയര്‍ കാര്‍ഡിയാക് കണ്‍സല്‍റ്റിംഗ് ഡോ. ശീതല്‍ രാജന്‍ നായര്‍, ഡോ. ഷാജുദ്ധീന്‍ കായക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൊയിലാണ്ടി നഗരസഭ ചേര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി. രത്‌ന വല്ലി ടീച്ചര്‍, ബി. പി. ഹാരിസ്, പി. ചന്ദ്രന്‍ നസീഹ, ബാബു സുകന്യ, ഡോ. വാസീഹ്, കെ. പി. രാജേഷ് എന്നിവര്‍ സംസാരിച്ചു.