കര്‍ഷകസമരത്തിന് യുവജന ഐക്യദാര്‍ഡ്യം
കൊയിലാണ്ടി: കര്‍ഷകസമരത്തിന് യുവജന ഐക്യദാര്‍ഡ്യം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
ഡി. വൈ. എഫ്. ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫര്‍ഹാന്‍ ഫൈസല്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ്, പ്രസിഡന്റ് കെ. കെ. സതീഷ് ബാബു, കീര്‍ത്ത എന്നിവര്‍ സംസാരിച്ചു.