ഡൽഹി കർഷക സമരത്തിന്ഐക്യദാർഡ്യം പ്രകടിപ്പിച്ച് പേരാമ്പ്രയില്‍ ഐക്യദാർഢ്യ സദസ്സ്
പേരാമ്പ്ര:കർഷകരെദ്രോഹിക്കുന്നതിൽ കേന്ദ്ര,കേരള സർക്കാരുകൾക്ക്
ഒരേ നിലപാടാണ് ഉള്ളതെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എഅസീസ്.
ഡൽഹി കർഷക സമരത്തിന്ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് മൊയ്തു വീർക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ടി.കെ.എ ലത്തീഫ്, ഒ.മമ്മു, ടി.കെ ഇബ്രാഹിം, ഇ.ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്,പി.സി.മുഹമ്മദ്സിറാജ്,അബ്ദുൽകരീംകോച്ചേരി,സി.പി.കുഞ്ഞമ്മദ്,പി.കെ.റഹീം,കോമുമ്മൽമുഹമ്മദലി,എൻ.റസാഖ്,കെ.ടി.കുഞ്ഞമ്മത്,വി.പികെ.അബ്ദുളള,എം.ടിഹമീദ്,സി.മൊയ്തു,പി.എം. ബീരാൻ കോയ, കെ.കെ. യൂസഫ്, സി.അബ്ദുറഹിമാൻ,പ്രസംഗിച്ചു.ജനറൽ സെക്രട്ടരി ടി.പി നാസർ സ്വാഗതവും ട്രഷറർ കുനീമ്മൽ മൊയ്തു നന്ദിയും പറഞ്ഞു.