കീഴരിയൂര്‍ നെല്ല്യാടി നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവത്തിനും നാഗപ്പാട്ടിനും ഫെബ്രുവരി 17 ന് കൊടിയേറും

കീഴരിയൂര്‍: മലബാറിലെ നാഗരാധന നടത്തിവരുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ നെല്ല്യാടി നാഗകാളി ക്ഷേത്രത്തിലെ ഉത്സവത്തിനും നാഗപ്പാട്ടിനും ഫെബ്രുവരി 17 ന് കൊടിയേറി 23 ന് സമാപിക്കും.
ഫെബ്രുവരി 17 ശനി ഉച്ചക്ക് 12 മണിക്ക് വെളിയന്നൂര്‍ ശാന്തന് ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം. വൈകീട്ട് 7 മണി നാഗപ്പാട്ട് – നാഗകാളികളം
ഫെബ്രുവരി 18 ഞായര്‍ വൈകീട്ട് 7 മണി നാഗപ്പാട്ട് – സന്താനക്കളം,
ഫെബ്രുവരി 19 തിങ്കള്‍ വൈകീട്ട് 7 മണി നാഗപ്പാട്ട് – നാഗ ഭ്രൂതക്കളം
ഫെബ്രുവരി 20 ചൊവ്വ രാവിലെ നാഗപ്പാട്ട് സമാപനം.
വൈകീട്ട് 7 മണി കലാസന്ധ്യ: പ്രാദേശിക കലാകരന്മാരുടെ കലാപരിപാടികള്‍
ഫെബ്രുവരി 21 ബുധന്‍ വൈകീട്ട് 8 മണി മൂസിക്ക് വേര്‍ഡ് ഓര്‍ക്സ്ട്രാ അവതരിപ്പിക്കുന്ന ഗാനമേള.
ഫെബ്രുവരി 22 വ്യാഴം 4 മണിക്ക് ശേഷം ഇളനീര്‍ക്കുല വരവുകള്‍ വൈകീട്ട് 8 മണിക്ക് താലപ്പൊലി, 9 മണിക്ക് ശേഷം തിറകള്‍
ഫെബ്രുവരി 23 ഉച്ചക്ക് 2 മണിക്ക് ശേഷം നാഗത്തിന് കൊടുക്കയോട് കൂടി സമാപനമാവും.








