പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച അയച്ചിറ ബണ്ട് യാഥാർത്ഥ്യമായി



അയച്ചിറ ബണ്ട് യാഥാർത്ഥ്യമായി
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കോഴിക്കോട് കോർപ്പറേഷൻ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച അയച്ചിറ ബണ്ട് യാഥാർത്ഥ്യമായി. ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷത്തി എട്ടായിരം രൂപ ചെലവഴിച്ചാണ് ബണ്ട് നിർമ്മിച്ചിട്ടുള്ളത്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൊളക്കാട് പ്രദേശത്തെ ജനങ്ങൾക്ക് ഉപ്പുവെള്ളം കയറി കുടിവെള്ളം മോശമാവുകയും, കൃഷി നശിക്കുകയും ചെയ്യുന്ന ദീർഘ നാളത്തെ പ്രശ്‌നത്തിനാണ് പരിഹാരമായത്. പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ലതിക ടീച്ചർ എന്നിവർ സംസാരിച്ചു.








