മാലിന്യ സംസ്‌കരണത്തിനായി ഹരിത കര്‍മ്മസേനക്ക് ഇനി വേഗം കൂടും

കൊയിലാണ്ടി നഗരസഭയുടെ 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്‌കരണത്തിനായി വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മ്മസേനക്കായി അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഏറ്റുവാങ്ങി.

അമ്പത് ലക്ഷം രൂപ നഗര സഞ്ചിക ഫണ്ടില്‍ (Urban Agglomeration Fund) നിന്നും കേന്ദ്ര സര്‍ക്കാറിന്റെ ജെം ( GEM Portal) പോര്‍ട്ടലില്‍ ബുക്ക് ചെയ്താണ് , അജൈവ മാലിന്യനീക്കത്തിന് പ്രത്യേക രൂപകല്‍പ്പന ചെയ്ത് ഇ-ഓട്ടോകള്‍ എത്തിച്ചത്. ഇതിനായി ഹരിതകര്‍മ്മ സേനയുടെ പത്ത് പേര്‍ക്ക് ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയായി വരുന്നു.

ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഷിജു, ഇ. കെ. അജിത്ത്, ഡി പി സി അംഗം സുധാകരന്‍, മുന്‍സിപ്പല്‍ സെക്രട്ടറി ഇന്ദു എസ് ശങ്കരി, എഞ്ചിനിയര്‍ ശിവപ്രസാദ്, ക്ലീന്‍സിറ്റി മാനേജര്‍ സതീഷ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ റിഷാദ്, ജമീഷ്, ലിജോയ്, സീന, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി രമിത, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഇന്ദുലേഖ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!