കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കീഴരിയൂർ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ ധർണ്ണ നടത്തി
കീഴരിയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടും മെയിൻ്റെൻസ് ഫണ്ടും നൽകാതെ വികസന പ്രവർത്തനങ്ങൾ സർക്കാർ തന്നെ സ്തംഭിപ്പിച്ച സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾ തുടർന്ന് നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കീഴരിയൂർ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ രാജീവ്ഗാന്ധി പഞ്ചായത്തി രാജ് സമിതി ധർണ നടത്തി.
DCC ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ് ,സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, കുറ്റിയത്തിൽ ഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇടത്തിൽ രാമചന്ദ്രൻ , ജീ. പി പ്രീജീത്ത്, രജിത കെ.വി, ചുക്കോത്ത് ബാലൻ നായർ ,ഓ കെ കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.