അധികാര വികേന്ദ്രീകരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല; ഡി ഡി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍



കോഴിക്കോട് : ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്തുകള്‍ക്ക് കൈവന്ന അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം കോണ്‍ഗ്രസ്സ് അനുവദിക്കില്ലെന്ന് ഡി ഡി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ഗഡു നല്കാത്തതിലും ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വരുത്തിയതിലും പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്താപ്പിസിന് മുന്നില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു.
രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. ഡി ഡി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, എന്‍. കെ കെ മാരാര്‍, ഷബീര്‍ എളവനക്കണ്ടി, കണ്ണഞ്ചേരി വിജയന്‍, വത്സല പുല്ല്യത്ത് എന്നിവര്‍ സംസാരിച്ചു.
ഉണ്ണികൃഷ്ണന്‍ പൂക്കാട്, ആലിക്കോയ പുതുശ്ശേരി, മോഹനന്‍ നമ്പാട്ട്, അക്ബര്‍ സിദ്ദിഖ്, കാര്‍ത്തി മേലോത്ത് ശ്രീജ കണ്ടിയില്‍ എ.ടി ബിജു പി.പി ശ്രീജ ഷഫീര്‍ കാഞ്ഞിരോളി എന്നിവര്‍ നേതൃത്വം നല്‍കി.







