ഡല്‍ഹി ചലോ സമരം അരാജത്വം സൃഷ്ടിക്കാന്‍; അഡ്വ.വി.കെ.സജീവന്‍
പയ്യോളി: ഡല്‍ഹി ചലോ സമരം രാജ്യത്തിന്റെ പുരോഗതിയെ താറടിച്ചു കാണിക്കാനും അരാജത്വം സൃഷ്ടിക്കാനുമാണെന്നും ഇതിന്റെ പിന്നില്‍ യഥാര്‍ഥകര്‍ഷകരല്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. സ്വ.പയ്യോളി മനോജ് അനുസ്മരണസമ്മേളനം പയ്യോളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെ ആര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ല. മോദിക്കെതിരെ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ നിയമം കയ്യിലെടുക്കാനുളള നീക്കമാണ് നടക്കുന്നത്.സപോണ്‍സര്‍ ചെയ്യുന്നത് ഭീകരസംഘടനകളാണെന്നും വീ.കെ.സജീവന്‍ ആരോപിച്ചു.
ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റ് എ കെ ബൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി രാജീവന്‍, അഭിരാം മാസ്റ്റര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി കെ പദ്മനാഭന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ് എസ് അതുല്‍, ജില്ലാക്കമ്മറ്റി അംഗം അഡ്വ. വി സത്യന്‍, ഷിജി ടി പി, പ്രഭാകരന്‍ പ്രശാന്തി, പ്രജീഷ് കോട്ടക്കല്‍, സനല്‍ജിത് എന്നിവര്‍ സംസാരിച്ചു.