നടപ്പിലാക്കാനുള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കെ മുരളീധരൻ എം പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

വടകര ലോക്സഭ മണ്ഡലത്തിൽ എം പി ഫണ്ടുകൾ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം കലക്ടറുടെ കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ മണ്ഡലത്തിൽ എം പി ഫണ്ട് അനുമതി ലഭ്യമായ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.
നടപ്പിലാക്കാനുള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കെ മുരളീധരൻ എം പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ ഉടൻ തന്നെ സമർപ്പിക്കാനും ടെണ്ടർ നടപടികളിലേക്ക് കടക്കാനുള്ള പദ്ധതികളുടെ ടെണ്ടർ വേഗത്തിലാക്കാനും നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ അധ്യക്ഷത വഹിച്ചു. വടകര പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!