യൂത്ത് കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി
ചേമഞ്ചേരി: യൂത്ത് കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും പൂക്കാട് വെച്ച് നടന്നു യൂത്ത് കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ ഉണ്ണികൃഷ്ണന്‍ പൂക്കാട്, എ. സി. രാംദാസ്, കെ എസ് യു സംസ്ഥാന സമതി അംഗം എ. കെ. ജാനിബ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷെഫീര്‍ കഞ്ഞിരോളി, ധീരജ് പഠിക്കലക്കണ്ടി എന്നിവര്‍ ശുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു.
ആദര്‍ശ് മണികണ്ഠന്‍, ആഷിക് തിരുവങ്ങൂര്‍, നിമില്‍ ആദില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.