മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ട ബാഫഖി തങ്ങളാണ് ശരിയെന്ന് കാലം തെളിയിച്ചു.: സാദിഖലി ശിഹാബ് തങ്ങൾ
കൊയിലാണ്ടി: രാജ്യത്ത് മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊയിലാണ്ടി ടൗൺ ഹാളിൽ ചന്ദ്രിക പത്രത്തിൻ്റെ 90-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബാഫഖി തങ്ങൾ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗ്ഗീയതയ്ക്കെതിരെ പോരാടാനും മതേതരത്വം നിലനിർത്താനും വേണ്ടി ത്യാഗോജ്ജ്വലമായ നേതൃത്വം നൽകിയ ബാഫഖി തങ്ങളുടെ കാഴ്ചപ്പാടാണ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടതെന്നും, ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ കക്ഷികൾ ഒരു മുന്നണിയായി നിന്ന് കൊണ്ട് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നും അദ്ധേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ അദ്ധ്യക്ഷനായി.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, പി.കെ.കെ.ബാവ , ഡോ.എം.കെ.മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, സി.പി.ജോൺ, സിദ്ധീഖ് കാപ്പൻ, സി.പി.സൈതലവി, എം.സി. മായിൻ ഹാജി, സി.പി.ചെറിയ മുഹമ്മദ്, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുള്ള, കമാൽ വരദൂർ ,ലുഖ്മാൻ മമ്പാട്, പി.കുൽസു, നൂർബിന റഷീദ്, വി.പി.ഇബ്രാഹിംകുട്ടി, മുനീബ് ഹസ്സൻ, സി.ഹനീഫ, സംസാരിച്ചു.