വ്യാപാരി വ്യവസായി ഏകോപന സമിതി ടി. നസറുദ്ധീനെ അനുസ്മരിച്ചു
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീന്റ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി അനുസ്മരണ യോഗം നടത്തി യോഗം സൗമിനി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
കെ. എം. രാജീവന്‍ അദ്യക്ഷത വഹിച്ചു. റിയാസ് അബൂബക്കര്‍, സി. കെ. ലാലു,
റോസ്ബന്നറ്റ്, ജലീല്‍ മൂസ, ഇസ്മായില്‍ നക്ഷത്ര, ജെ. കെ. ഹാഷിം, പ്രഭീഷ് കുമാര്‍, ലത്തീഫ് സുബൈദ ശഹീദ് മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. കെ. ഫാറൂഖ് സ്വാഗതവും സഹീര്‍ ഗാലക്‌സി നന്ദിയും പറഞ്ഞു.