സമരാഗ്‌നിയുടെ പ്രചരാണര്‍ത്ഥം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി വിളംബര ജാഥ നടത്തി



കൊയിലാണ്ടി: കെ പി സി സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി യും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും നയിക്കുന്ന സമരാഗ്‌നിയുടെ പ്രചരാണര്‍ത്ഥം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, വി. വി. സുധാകരന്‍, തന്‍ഹീര്‍ കൊല്ലം, എ. കെ. ജാനി ബ്, അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റു വളപ്പില്‍, നടേരി ഭാസ്‌കരന്‍, കെ. വി. റീന, പി. പവിത്രന്‍, പറമ്പത്ത് ദാസന്‍, വി. പി. പ്രമോദ് നേതൃത്വം നല്‍കി.








