ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊയിലാണ്ടിയിലെ മുന്‍നിര നേതാവായിരുന്ന ടി വി വിജയനെ അനുസ്മരിച്ചു
കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊയിലാണ്ടിയിലെ മുന്‍നിര നേതാവും,നാടക നടനും,സിബിസിഡിഎ സംസ്ഥാന കമ്മറ്റി അംഗവും, മുന്‍ നഗരസഭ കൗണ്‍സിലറുമായിരുന്ന ടി. വി. വിജയന്റെ നാലാം അനുസ്മരണ ദിനം അദ്ദേഹത്തിന്റെ പയറ്റുവളപ്പില്‍ വസതിയില്‍ പുഷ്പാര്‍ച്ചന നടത്തി ആചരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തോറോത്ത് മുരളി അധ്യക്ഷതവഹിച്ചു. ചടങ്ങ് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തും പ്രചോദനമായിരുന്ന നേതാവായിരുന്നു ടി. വി. വിജയന്‍ എന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ അനുസ്മരിച്ചു.
മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, കെ പി സി സി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍, വി. പി. ഭാസ്‌കരന്‍, രാജന്‍ കിണറ്റിന്‍കര, ചെറുവക്കാട് രാമന്‍, രാജേഷ് കീഴരിയൂര്‍, അഡ്വ. ഉമേന്ദ്രന്‍, തന്‍ഹീര്‍ കൊല്ലം, കെ എം സുമതി, ബൂത്ത് പ്രസിഡണ്ട് രാജു തട്ടാരി എന്നിവര്‍ സംസാരിച്ചു.