കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്‌കൂളിലേക്ക് റെയില്‍ പാളംമുറിച്ച് കടക്കാനുള്ള വഴിയടക്കാന്‍ എത്തിയ ഉദ്ദ്യേഗസ്ഥരെ തടഞ്ഞു

ചേമഞ്ചേരി: കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്‌കൂളിലേക്ക് റെയില്‍ പാളംമുറിച്ച് കടക്കാനുള്ള വഴിയടക്കാന്‍ എത്തിയ റെയില്‍വെ ഉദ്ദ്യേഗസ്ഥരെ ജനപ്രതിനിധികളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് തടഞ്ഞു.

105 വര്‍ഷം പഴക്കമുള്ള സ്‌കൂളിലേക്കുള്ള കയറി പോകാനുള്ള സ്റ്റെപ്പുകള്‍ പൊളിച്ച് മാറ്റി വഴി തടസ്സപ്പെടുത്താന്‍ എത്തിയ ഉദ്ദ്യോഗസ്ഥരെയാണ് തടഞ്ഞത്. മറ്റ് സംവിധാനം ഒരുക്കാതെയുള്ള നടപടി നിര്‍ത്തിവെക്കണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി നടത്താതെ തിരിച്ച് പോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!