ജനകീയ പ്രതിരോധം തീർത്തു

കൊയിലാണ്ടി: കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടിയിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.

ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിരോധം സി.പി.ഐ.ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കെ.ഷിജു, കിരൺജിത്ത്, സി.സത്യചന്ദ്രൻ, ടി. കെ. രാധാകൃഷ്ണൻ, കെ. റഷീദ്, ഇ.കെ. അജിത്, സി. ചിന്നൻ, കെ. സത്യൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!