ട്രെയിന്‍ യാത്ര ക്ലേശം കേന്ദ്രമന്ത്രിയുമായി കെ മുരളീധരന്‍ എം പി കൂടിക്കാഴ്ച നടത്തി



മലബാറിലെ ട്രെയിന്‍ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എം പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് മാംഗ്ലൂര്‍ – കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി നേത്രാവതി എക്‌സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് സ്റ്റേഷന്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പരശുറാം എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണം.
തലശ്ശേരിയിലെ 500 ഏക്കര്‍ റെയില്‍വേ ഭൂമി ഫലപ്രദമായി വിനിയോഗിക്കണം എന്നും പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ ആവശ്യപ്പെട്ടതായി അറിയിച്ചു.








