അനധികൃതമായി വില്പന നടത്തിയ വറ്റല്‍ മുളകും വാഹനവും പിടികൂടി



പയ്യോളി: അനധികൃതമായി വില്പന നടത്തിയ വറ്റല്‍ മുളകും വാഹനവും പിടികൂടി. നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതിയിലാണ് പയ്യോളി നഗരസഭ ആരോഗ്യ വിഭാഗവും കൊയിലാണ്ടി ഫുഡ് ആന്റ് സേഫ്റ്റി അധികൃതരും ചേര്‍ന്ന് നടപടിയെടുത്തത്. വാഹനവും മുളകും പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പിടിച്ചെടുത്ത വറ്റല്‍ മുളകില്‍ ഗുരുതര കീടനാശിനികളോ മായമോ മറ്റോ അടങ്ങിയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതിനായി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം മുളക് സാമ്പിള്‍ ശേഖരിച്ചു. പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ നടപടിക്ക് സാധ്യതയുള്ളൂ. നിലവില്‍, ലൈസന്‍സില്ലാതെ വില്പന നടത്തിയതിന് ഭക്ഷ്യ സുരക്ഷാ വിഭാഗവും തെരുവുകച്ചവട നിരോധിത മേഖലയില്‍ വില്പന നടത്തിയതിന് നഗരസഭയും നടപടി എടുത്തു
ഫുഡ് സേഫ്റ്റി ഓഫീസര്‍ വിജി വില്‍സണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി ചന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി ആര്‍ രജനി, വൈ ബി പ്രശാന്ത് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.








