കെ എസ് ഇ ബി ലൈനില്‍ നിന്ന് തെങ്ങിന് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി



പയ്യോളി തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തോലേരിയില്‍ കളത്തില്‍ അബ്ദുള്ളയുടെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിനാണ് കെ എസ് ഇ ബി ലൈനില്‍ നിന്ന് തീ പടര്‍ന്നത്. തിരക്കേറിയ റോഡിന് സമീപത്തെ തെങ്ങിലെ തീ മറ്റ് ഭാഗങ്ങളിലേക്കോ, റോഡിലെ വാഹനങ്ങളിലേക്കോ പടരുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, പി ആര്‍ സോജു, കെ പി വിപിന്‍, സി കെ സ്മിതേഷ് , ഹോംഗാര്‍ഡ് എ സി അജീഷ് എന്നിവര്‍ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. കെ എസ് ഇ ബി ജീവനക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു. വേനല്‍ കഠിനമാകുന്ന സാഹചര്യത്തില്‍ അഗ്‌നിബാധയ്‌ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിരക്ഷാസേനാവൃത്തങ്ങള്‍ അറിയിച്ചു














