ചൂരല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ചുമര്‍ ചിത്ര സമര്‍പ്പണം ബാലന്‍ അമ്പാടി അനാഛാദനം ചെയ്തു
കൊയിലാണ്ടി ചൂരല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ചുമര്‍ ചിത്ര സമര്‍പ്പണം ബാലന്‍ അമ്പാടി അനാഛാദനം ചെയ്തു. സ്വാമിനി ശിവാനന്ദപുരി മിഴി തുറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ കെ. സത്യന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. ലാേഹ്യ, എന്‍. സുബ്രഹ്‌മണ്യന്‍, വായനാരി വിനാേദ് എന്നിവര്‍ ദീപം തെളിയിച്ചു. ചൂരല്‍ക്കാവ് ക്ഷേത്ര ഐതീഹ്യം അലേഖനം ചെയ്ത ചുമര്‍ ചിത്രം സി.പി. ജയേഷ്, വര്‍ണഅഭിലാഷ്, ബിന്ദുഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് വരച്ചത്. പാറളത്ത് ഗോപി, ശ്രീരാഗം രാജന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.