ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി വി.പി.സുധന്‍ അനുസ്മരണം സംഘടിപ്പിച്ചു.

കൊയിലാണ്ടി: ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി വി. പി. സുധന്‍ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് വൈസ് പ്രസിഡന്റും റേഷന്‍ സംരക്ഷണ സമിതി പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു പി. വി. സുധന്‍. അനുസ്മരണത്തിനൊപ്പം ഫോട്ടോ അനാച്ഛദനവും നടന്നു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന പരിപടി എ. കെ. ആര്‍. ആര്‍. ഡി. എ താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ സ്വാഗതം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫോട്ടോ അനാച്ഛദനം കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട് നിര്‍വഹിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത മുഖ്യ പ്രഭാഷണം നടത്തി.

കെ.പി. അഷ്‌റഫ്, എന്‍. മുഹമ്മദലി, വി. എം. പവിത്രന്‍, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപറമ്പത്ത്, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ വി. പി. ഇബ്രാഹിം കുട്ടി, പി. അരവിന്ദന്‍, വി. പി. ഭാസ്‌കരന്‍, ടി. സുഗതന്‍, സി. കെ. വിശ്വന്‍, സുനില്‍ കുമാര്‍. എം. പി, അസീസ് കാന്തപുരം, കെ.പി.ബാബു, ടി. മോഹനന്‍, മാലേരി മൊയ്തു, കെ. കെ. പരീത്, യു. ഷിബു, കെ. ജനാര്‍ദ്ദനന്‍, വി. എം. ബഷീര്‍, കെ. കെ. പ്രകാശന്‍, പി. ആര്‍. റഷീദ്, വി. പി. നാരായണന്‍, അബ്രഹാം, അഡ്വ. ടി. ഹരിദാസ്, സതീഷ് കന്നൂര്‍, ഒ. എ. ശിവദാസ്, മാധവകുറുപ്പ്, രാമചന്ദ്രന്‍ മാസ്റ്റര്‍, സി. കെ. ബാലകൃഷ്ണന്‍, അസ്സയിനാര്‍ പാറക്കല്‍, മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. താലൂക്ക് വര്‍ക്കിംങ് പ്രസിഡന്റ് ശശി മങ്ങര ചടങ്ങില്‍ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!