കോഴിക്കോട് ജില്ലയിലെ അധ്യാപകർക്കു വേണ്ടി ഏകദിന നാടക ശില്പശാല

പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലയിലെ അധ്യാപകർക്കു വേണ്ടി ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ എഴുപതോളം അധ്യാപകരാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്ലാസ് റൂം പഠന പ്രവർത്തനങ്ങളെ കൂടുതൽ ആകർഷകവും സർഗാത്മകവും ആക്കി മാറ്റുന്നതിന് വേണ്ടി അധ്യാപകർക്ക് പരിശീലനം നല്കുകയാണ് ഈ ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.

ആറ് വർഷമായി വിദ്യാരംഗം ജില്ലാ സമിതി കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വലിയ താല്പര്യത്തോടെയാണ് അധ്യാപകർ പങ്കെടുക്കുന്നത്. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ ക്യാമ്പിന് നേതൃത്വം നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഇ.പി ദീപ്തി അധ്യക്ഷത വഹിച്ചു. ബിജു. കാവിൽ , മോഹനൻ നടുവത്തൂർ, യു.കെ രാഘവൻ , സുനിൽ തിരുവങ്ങൂർ , ഷാജി.എൻ. ബാലറാം, സത്യൻ മുദ, പ്രദീപ് മുദ്ര എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!