കൊല്ലം വിയ്യൂര്‍ ചോര്‍ച്ചപ്പാലം; നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ വിജയം



കൊല്ലം വിയ്യൂര്‍ ചോര്‍ച്ചപ്പാലത്തിന് കിഴക്ക് വശത്തുളളവര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തിയ വലിയ പ്രക്ഷോഭമാണ് ഒടുവില്‍ വിജയം കണ്ടിരിക്കുന്നത്. നിലവില്‍ ബസ് റൂട്ടുകളോ മറ്റു പൊതു വാഹന സൗകര്യങ്ങളോ ഇല്ലാത്ത ഒരു പ്രദേശത്തെ ഏക ആശ്രയമായിരുന്ന ചോര്‍ച്ചപ്പാലം റോഡ് അടയ്ക്കാന്‍ ആറുവരിപാത ബൈപ്പാസ് നിര്‍മ്മാണ കമ്പനി തീരുമാനിച്ചതാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരാന്‍ കാരണമായത്.
സ്‌കൂള്‍ കുട്ടികളും ജോലിക്ക് പോകുന്ന നാട്ടുകാരും ഈ റോഡ് ഇല്ലാതായാല്‍ ഏഴു കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടിവരും ഇതോടെ ഭാവിയില്‍ കൊല്ലം കൊയിലാണ്ടി ഭാഗങ്ങളിലേക്കുള്ള ഇവരുടെ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും ഇതിന് ഒരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയത്.തിങ്കളാഴ്ച്ച രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചോര്‍ച്ച പാലത്തിന് സമീപം എത്താമെന്ന് പറഞ്ഞങ്കിലും എത്താതായതോടെ കൗണ്‍സിലര്‍ ഷീബ അരീക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് നിര്‍മ്മാണ കമ്പനിയുടെ വാഹനങ്ങളും നിര്‍മ്മാണ പ്രവൃത്തികളും തടഞ്ഞുവച്ചു.
ഇതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയുംസ്ഥലം പരിശോധിക്കുകയും ചെയ്തു.ചോര്‍ച്ചപ്പാലം റോഡിലൂടെ യാത്ര ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി നല്‍കുമെന്ന് ഉദ്യാഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് പ്രവൃത്തി പുനരാരംഭിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ.സത്യന്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് മാസ്‌ററര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.














