സംസ്ഥാന ബജറ്റ് 2024-25 ൽ കോഴിക്കോട് ജില്ല – ഒറ്റ നോട്ടത്തിൽ

🔸ചക്കിട്ടപ്പാറ മുതുകാട് ടൈഗര്‍ സഫാരി പാര്‍ക്ക്: പെരുവണ്ണാമുഴി റെയ്ഞ്ചിലെ 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങും. ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള ഒന്നായി കേന്ദ്രത്തെ വികസിപ്പിക്കും

🔸ചാലിയം ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണത്തിന് 15 കോടി

🔸ജെന്‍ഡര്‍ പാര്‍ക്ക് വികസനത്തിന് 9 കോടി

🔸 കുറ്റ്യാടി ജലസേചനം അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന് 7 കോടി

🔸കോഴിക്കോട് മെട്രോ റെയിൽ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും

🔸ഇംഹാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് 3.60 കോടി

🔸ബേപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 39.20 കോടി

🔸കോഴിക്കോട് ഉള്‍പ്പെടെ 11 ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി

🔸ബേപ്പൂര്‍ ഉള്‍പ്പെടെ നാല് ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്‌റ്റോറന്റുകള്‍, ചെറു വിനോദത്തിനുള്ള ഇടങ്ങള്‍, കൂടാതെ മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും

🔸കോഴിക്കോട്, ബേപ്പൂര്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍-50 കോടി

🔸കുതിരവട്ടം ഉള്‍പ്പെടെ മൂന്ന് മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.60 കോടി

🔸കോഴിക്കോട് റീജ്യണല്‍ ലബോറട്ടറി നവീകരണത്തിനും പുതിയ ഉപകരണം വാങ്ങുന്നതിനും ഫണ്ട്

🔸കുറ്റ്യാടി ഉള്‍പ്പെടെ ഏഴ് പദ്ധതികളിലെ കനാലുകളുടെ നവീകരണത്തിന് 11.10 കോടി

🔸കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന് 14 കോടി

🔸കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്‌പോര്‍ട്‌സ് ഇന്‍ജ്ജുറി ട്രീറ്റ്‌മെന്റ് ഡിവിഷനും സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് ഡിവിഷനും സ്ഥാപിക്കുന്ന പദ്ധതിക്ക് ഒരു കോടി

🔸രാമനാട്ടുകര ഉള്‍പ്പെടെ മൂന്ന് വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 17 കോടി

🔸കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മ്യൂസിയം ഓഫ് എമിനന്‍സ്-‘ശിക’. കേരളത്തിന്റെ ജൈവവൈവിധ്യവും ചരിത്രവും നാടോടി പാരമ്പര്യവും വാമൊഴി വഴക്കവും ബന്ധിപ്പിച്ചുള്ള വിഞ്ജാന കേന്ദ്രം

🔸വി കെ കൃഷ്ണ മേനോന്‍ ആര്‍ട്ട് ഗാലറി ആന്റ് മ്യൂസിയം വികസനത്തിന് ഫണ്ട്

🔸ബേപ്പൂര്‍ മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍ക്കായി രണ്ട് കോടി

🔸ബേപ്പൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിന് ഒരു കോടി

🔸തിരുവണ്ണൂര്‍ ചിറ പൈതൃക പദ്ധതിയ്ക്ക് അഞ്ച് കോടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!